Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Punarjani Case

പുനർജനി കേസ് പിൻവലിച്ച സർക്കാർ നടപടി പുനഃപരിശോധിക്കണം: പിണറായി വിജയൻ

തി​രു​വ​ന​ന്ത​പു​രം: വി.​ഡി. സ​തീ​ശ​നെ​തി​രാ​യ പു​ന​ർ​ജ​നി കേ​സ് പി​ൻ​വ​ലി​ച്ച സ​ർ​ക്കാ​ർ തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ. ആ​ഭ്യ​ന്ത​ര മ​ന്ത്രി​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും വ്യ​ക്തി​പ​ര​മാ​യി എ​ടു​ക്കാ​ൻ ക​ഴി​യു​ന്ന തീ​രു​മാ​ന​മ​ല്ല ഇ​തെ​ന്നും, മ​ന്ത്രി​സ​ഭാ തീ​രു​മാ​നം അ​നു​സ​രി​ച്ചാ​ണോ കേ​സ് അ​വ​സാ​നി​പ്പി​ച്ച​തെ​ന്നും പി​ണ​റാ​യി ചോ​ദി​ച്ചു.

കേ​സ് അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ന് മു​മ്പ് പ​രാ​തി​ക്കാ​ര​ന് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നോ എ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളെ വി​ശ്വാ​സ​ത്തി​ലെ​ടു​ക്കാ​തെ​യാ​ണ് പു​ന​ർ​ജ​നി പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ സ​മാ​ഹ​രി​ച്ചു​വെ​ന്ന് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​താ​ണെ​ന്നും സു​താ​ര്യ​മ​ല്ലാ​തെ​യു​ള്ള ഫ​ണ്ട് ക​ള​ക്ഷ​നി​ൽ വി.​ഡി. സ​തീ​ശ​ൻ നേ​രി​ട്ട് ഭാ​ഗ​മാ​യി​ട്ടു​ണ്ടെ​ന്നും പി​ണ​റാ​യി ആ​രോ​പി​ച്ചു.

മ​ണ​പ്പാ​ട് ഫൗ​ണ്ടേ​ഷ​നാ​ണ് പ​ണ​മി​ട​പാ​ട് ന​ട​ത്തി​യ​ത്. ഫൗ​ണ്ടേ​ഷ​ന്‍റെ പ​ദ്ധ​തി പു​ന​ർ​ജ​നി പ​ദ്ധ​തി​യാ​യി എംഎ​ൽഎ ന​ട​ത്തു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. പ​ണം സ​മാ​ഹ​രി​ച്ച​ത് സ​തീ​ശ​നാ​ണെ​ന്നും എ​ന്നാ​ൽ പ​ണം വി​നി​യോ​ഗി​ച്ച​തി​നെ​ക്കു​റി​ച്ച് പ​രാ​തി​ക​ളു​ണ്ടെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ണി​ച്ചു.

ധ​ന​സ​ഹാ​യ​ത്തി​നാ​യി വി​ദേ​ശ​ത്ത് യോ​ഗം വി​ളി​ച്ച​തി​ന്‍റെ വീ​ഡി​യോ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ടെ​ന്നും, മ​ണ​പ്പാ​ട് ഫൗ​ണ്ടേ​ഷ​ൻ പ​ണം സ​മാ​ഹ​രി​ച്ച​തി​ന്‍റെ​യും ചെ​ല​വ​ഴി​ച്ച​തി​ന്‍റെ​യും അ​ടി​സ്ഥാ​നം എ​ന്താ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ചോ​ദ്യം ഉ​ന്ന​യി​ച്ചു.

Kerala

കേ​സ് നി​യ​മ​പ​ര​മാ​യി നി​ല​നി​ൽ​ക്കി​ല്ല; ഒ​രു അ​ന്വേ​ഷ​ണ​ത്തെ​യും ഭ​യ​ക്കു​ന്നി​ല്ല: വി.​ഡി. സ​തീ​ശ​ൻ

കോ​ഴി​ക്കോ​ട്: പു​ന​ർ​ജ​നി പ​ദ്ധ​തി​യി​ലെ ക്ര​മ​ക്കേ​ട് അ​ന്വേ​ഷി​ക്കാ​ൻ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ശി​പാ​ർ​ശ ചെ​യ്ത വി​ജി​ല​ൻ​സി​ന്‍റെ ന​ട​പ​ടി​യെ കു​റി​ച്ച് പ്ര​തി​ക​രി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. കേ​സ് നി​യ​മ​പ​ര​മാ​യി നി​ല​നി​ൽ​ക്കി​ല്ലെ​ന്നും വി​ജി​ല​ൻ​സ് ത​ന്നെ കേ​സ് അ​വ​സാ​നി​പ്പി​ച്ച​താ​ണെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു. ഇ​നി സി​ബി​ഐ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണെ​ങ്കി​ലും ത​നി​ക്ക് ഭ​യ​മി​ല്ലെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

"കേ​സ് നി​ല​നി​ൽ​ക്കി​ല്ല. വി​ജി​ല​ൻ​സി​നും അ​ത് അ​റി​യാം. എ​നി​ക്ക് അ​നു​കൂ​ല​മാ​യു​ള്ള തെ​ളി​വു​ക​ൾ കൈ​യി​ലു​ണ്ട്. ഇ​നി സി​ബി​ഐ അ​ല്ല ആ​ര് വ​ന്നാ​ലും ഒ​ന്നു​മി​ല്ല. ഏ​ത് അ​ന്വേ​ഷ​ണ​ത്തെ​യും നേ​രി​ടാ​ൻ ത​യാ​റാ​ണ്.'- സ​തീ​ശ​ൻ പ​റ​ഞ്ഞു.

ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​തെ​ല്ലാം രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു. ഒ​രു വ​ർ​ഷം മു​മ്പ​ത്തെ കാ​ര്യം ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്ന​ത് തെ​ര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യ​മി​ട്ടാ​ണെ​ന്നും കേ​ര​ള​ത്തി​ന്‍റെ പ്ര​തി​പ​ക്ഷ നേ​താ​വി​നെ​തി​രെ ഒ​രു കേ​സ് ഇ​രി​ക്ക​ട്ടെ​യെ​ന്ന് സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി​ട്ടാ​ണ് ഈ ​ന​ട​പ​ടി​യെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

പു​ന​ർ​ജ​നി പ​ദ്ധ​തി​യു​ടെ പേ​രി​ൽ വി​ദേ​ശ​ത്ത് നി​ന്നും ഫ​ണ്ട് പി​രി​ച്ച​തി​ലെ ക്ര​മ​ക്കേ​ടി​ൽ വി.​ഡി. സ​തീ​ശ​നെ​തി​രെ സി​ബി​ഐ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​ണ് വി​ജി​ല​ൻ​സ് ശി​പാ​ർ​ശ ചെ​യ്ത​ത്. വി​ജി​ല​ൻ​സി​ന്‍റെ ശി​പാ​ർ​ശ അ​ട​ങ്ങി​യ റി​പ്പോ​ർ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റി.

ഒ​രു വ​ർ​ഷം മു​മ്പ് മു​ൻ ഡ​യ​റ​ക്ട​ർ യോ​ഗേ​ഷ് ഗു​പ്ത​യാ​ണ് ശി​പാ​ർ​ശ ചെ​യ്ത​ത്. എ​ഫ്‌​സി​ആ​ർ​എ നി​യ​മ​ത്തി​ന്‍റെ ലം​ഘ​നം, സ്വ​കാ​ര്യ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി കേ​ന്ദ്ര സ​ർ​ക്കാ​രി​ൽ നി​ന്ന് അ​നു​മ​തി നേ​ടി​യ ശേ​ഷം വി​ദേ​ശ​ത്ത് പോ​യി ഫ​ണ്ട് സ്വ​രൂ​പി​ച്ച​തും അ​ത് കേ​ര​ള​ത്തി​ലെ അ​ക്കൗ​ണ്ടി​ലേ​ക്ക് എ​ത്തി​ച്ച​തി​ലെ നി​യ​മ​ലം​ഘ​നം എ​ന്നി​വ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യി​ലേ​ക്ക് വി​ജി​ല​ൻ​സ് ശി​പാ​ർ​ശ ചെ​യ്തി​രി​ക്കു​ന്ന​ത്.

എ​ഫ്സി​ആ​ർ​എ നി​യ​മം, 2010ലെ ​സെ​ക്ഷ​ൻ 3 (2) (എ) ​പ്ര​കാ​രം സി​ബി​ഐ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്. അ​തോ​ടൊ​പ്പം കേ​ര​ള നി​യ​മ​സ​ഭ​യു​ടെ റൂ​ൾ ഓ​ഫ് പ്രൊ​സീ​ജി​യേ​ഴ്സി​ലെ അ​നു​ബ​ന്ധം 2ലെ ​റൂ​ൾ 41 പ്ര​കാ​രം നി​യ​മ​സ​ഭാ സാ​മാ​ജി​ക​ൻ എ​ന്ന ത​ര​ത്തി​ൽ ന​ട​ത്തി​യ നി​യ​മ​ലം​ഘ​ന​ത്തി​ന് സ്പീ​ക്ക​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും വി​ജി​ല​ൻ​സ് ശി​പാ​ർ​ശ ചെ​യ്തി​ട്ടു​ണ്ട്.

 

 

 

പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ​തി​രെ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ശി​പാ​ർ​ശ ചെ​യ്ത് വി​ജി​ല​ൻ​സ്

Latest News

Corehub Up